Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി സര്‍ക്കാര്‍ ശബരിമല ബിജെപിയുടെ രാഷ്ട്രീയക്കളരിയാക്കി: കുഞ്ഞാലിക്കുട്ടി

PK Kunhalikutty പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട് ∙ ശബരിമല സന്നിധാനം രാഷ്ട്രീയക്കളരിയാക്കി മാറ്റി ബിജെപിക്കു വളരാൻ അവസരമെ‌ാരുക്കുകയാണു സംസ്ഥാന സർക്കാർ ചെയ്തതെന്നു മു‌സ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി.

മണ്ഡലകാലത്ത് ശബരിമലയിൽ‌ സമരപ്രഖ്യാപനം നടത്തിയ ബിജെപി നടപടി അംഗീകരിക്കാനാവില്ല. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനത്തിനെതിരെ യുഡിഎഫ് സമരം തുടരും. നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.