Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാര്‍: എ. പത്മകുമാര്‍

Sabarimala | A Padmakumar എ. പത്മകുമാർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ

തിരുവനന്തപുരം ∙ ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയും എന്നാണു വിശ്വസിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശബരിമലയിലേക്കു കേന്ദ്രഫണ്ട് സംബന്ധിച്ച് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ പല കാര്യങ്ങളും വസ്തുതയ്ക്കു നിരക്കുന്നതല്ല. 92 കോടി രൂപ ശബരിമലയ്ക്കു നല്‍കി എന്നാണ് അദ്ദേഹം പറഞ്ഞത്. ആറു കോടി രൂപ മാത്രമാണ് അനുവദിച്ചത്. തന്നത് 1.23 കോടി. ശബരിമലയില്‍ കണ്ണന്താനം രാഷ്ട്രീയം കാണരുതെന്നും പത്മകുമാര്‍ പറഞ്ഞു.

ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങളാണു നടക്കുന്നത്. 1258 ക്ഷേത്രങ്ങളെ ഇതു ബാധിക്കും. 12,000 ജീവനക്കാര്‍ ദേവസ്വം ബോര്‍ഡിലുണ്ട്. അത്രയും ഹൈന്ദവ കുടുംബങ്ങളെ പ്രശ്‌നം ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ ഓര്‍ക്കണമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ കഴിയില്ല. വിശ്വാസി സമൂഹത്തിനു എതിരായ നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.