Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനന്തവാടിയിൽ തെങ്ങില്‍നിന്നു വീണു കര്‍ഷകന്‍ മരിച്ചു

wayanad-map

കൽപ്പറ്റ∙ തെങ്ങില്‍നിന്നു വീണു കര്‍ഷകന്‍ മരിച്ചു. മാനന്തവാടി പായോട് ഉഴുന്നിങ്കല്‍ യാക്കോബ് (ബേബി- 52) ആണു മരിച്ചത്. ഇന്നു രാവിലെ തേങ്ങയിടാനായി തെങ്ങില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്കു പരുക്കേറ്റ യാക്കോബിനെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നാളെ 9നു മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.