Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

kozhikode-map

കോഴിക്കോട്∙ മേപ്പാടി പുത്തൂര്‍വയല്‍ ക്വാറി വളവില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി വിവേക് (24) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിവേകിനൊപ്പം സഞ്ചരിച്ച സുഹൃത്ത് അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട്ടിൽ കുറുമ്പാലക്കോട്ട സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ഇരുവരും.