Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തരുടെ എണ്ണം കൂടി; നിലയ്ക്കൽ - പമ്പ കെഎസ്ആർടിസി ചെയിൻ ഷെഡ്യൂളുകളിൽ വൻ വർധന

Sabarimala | KSRTC Buses at Nilakkal

നിലയ്ക്കൽ∙ ഭക്തരുടെ എണ്ണം കൂടിയതിനെത്തുടർന്ന് നിലയ്ക്കൽ - പമ്പ കെഎസ്ആർടിസി ചെയിൻ ഷെഡ്യൂളുകളിൽ വൻ വർധനയുണ്ടായി. ഇന്നു പുലർച്ചെ 12 മുതൽ രാവിലെ 10:50 വരെ 332 എസി, നോൺ എസി ഷെഡ്യൂളുകൾ നിലയ്ക്കൽ ഡിപ്പോയിൽനിന്നു കെഎസ്ആർടിസി നടത്തി. കഴിഞ്ഞ ദിവസം 24 മണിക്കൂറിൽ 358 ഷെഡ്യൂളാണ് കെഎസ്ആർടിസി നടത്തിയത്. 152 ബസുകൾ സർവീസിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ 9 ബസുകൾ കൂടി അധികമായി എത്തിച്ചതോടെയാണു ബസുകളുടെ എണ്ണം 152ൽ എത്തിയത്.