Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാന്‍ പാടില്ല: പൊന്‍ രാധാകൃഷ്ണനെക്കുറിച്ച് ഇ.പി. ജയരാജൻ

EP Jayarajan

കണ്ണൂർ∙ ക്ലാസിൽ നിന്നു മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റേതെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയിൽ വരാം. പക്ഷേ അതു വർഗീയതയോ കലാപമോ സൃഷ്ടിക്കാൻ ആകരുത്. ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാന്‍ പാടില്ലെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ ജില്ല ഐആർപിസിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തിൽ ബക്കളം നെല്ലിയോട് ഈ വർഷവും നടത്തുന്ന ശബരിമല ഇടത്താവളം, അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.