Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തർക്ക് പിന്തുണ; കറുപ്പണിഞ്ഞ് നാല് എംഎൽഎമാർ സഭയിൽ

O Rajagopal, PC George ഒ. രാജഗോപാൽ, പി.സി. ജോർജ് എന്നിവർ കറുത്ത വേഷമണിഞ്ഞ് സഭയിൽ എത്തിയപ്പോൾ. ചിത്രം: ബി. ജയചന്ദ്രൻ.

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ ഭക്തർക്കു പിന്തുണ അറിയിച്ച് പി.സി. ജോര്‍ജും ബിജെപിയുടെ ഒ. രാജഗോപാലും കേരള കോണ്‍ഗ്രസിന്റെ റോഷി അഗസ്റ്റിനും എൻ. ജയരാജും കറുത്ത വേഷമണിഞ്ഞ് നിയമസഭയിലെത്തി. ഇന്നു മാത്രമായിരിക്കും കറുത്ത വേഷം ധരിക്കുകയെന്ന് പി.സി. ജോര്‍ജ് മനോരമ ന്യൂസിനോടു പറഞ്ഞു. നാളെ മുതല്‍ എന്തു വേണമെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശത്തിനെതിരെ തുടക്കം മുതൽ തന്നെ പി.സി. ജോർജിന്റെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടിരുന്നു.

O Rajagopal, Roshy Augustine, PC George ഒ. രാജഗോപാൽ, റോഷി അഗസ്റ്റിൻ, പി.സി. ജോർജ് എന്നിവർ കറുത്ത വേഷമണിഞ്ഞ് സഭയിൽ എത്തിയപ്പോൾ.