Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9 തവണ എംഎൽഎയായിരുന്ന രാജസ്ഥാനിലെ മുൻ സ്പീക്കർ കോൺഗ്രസിൽ

Indian National Congress

ജയ്പുർ∙ രാജസ്ഥാൻ നിയമസഭയുടെ മുൻ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര സിങ് കോൺഗ്രസില്‍ ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡേ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് സുമിത്ര കോൺഗ്രസിൽ ചേർന്നത്. 9 തവണ നിയമസഭാംഗമായിരുന്ന ഇവർ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായിരുന്ന ആദ്യ കാലഘട്ടത്തിൽ നിയമസഭാ സ്പീക്കർ ആയിരുന്നു.