Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: 2 എസ്ഡിപിഐ പ്രവർത്തകർക്കു ജീവപര്യന്തം തടവ്

കോഴിക്കോട്∙ യൂത്ത് ലീഗ് പ്രവർത്തകൻ കുറ്റ്യാടി വേളം പുത്തലത്ത് നസീറുദ്ദീനെ (32) കൊലപ്പെടുത്തിയ കേസിൽ 2 എസ്ഡിപിഐ പ്രവർത്തകർക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കപ്പച്ചേരി ബഷീർ, രണ്ടാം പ്രതി കൊല്ലിയിൽ അന്ത്രു എന്നിവർക്കാണ് അഡീഷനൽ സെഷൻസ് കോടതിയുടെ ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ബൈക്കിൽ പോവുകയായിരുന്നു നസീറുദ്ദീനെ 2016 ജൂലൈ 15നു കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്. കേസിൽ 5 പ്രതികളെ കഴി‍ഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.