Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻകൂർ അനുമതി വാങ്ങണം; മന്ത്രിമാരെ കാണുന്നതിൽ മാധ്യമങ്ങൾക്ക് കർശന നിർദേശം

Television Mike - Journalism

തിരുവനന്തപുരം∙ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നേരിട്ടു കണ്ടുപ്രതികരണം ആരായുന്നതിൽ മാധ്യമങ്ങൾക്ക് കർശന നിർദേശവുമായി സംസ്ഥാന സർക്കാർ. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും പൊതുപരിപാടികൾക്കിടയിലും മുഖ്യമന്ത്രിയടക്കമുള്ള പ്രശസ്തരുടെ പ്രതികരണമെടുക്കുന്നതിനു മുൻപ് ഇക്കാര്യം പിആർഡിയെ അറിയിക്കണം. ഇവരിൽനിന്ന് അനുമതി ലഭിച്ചാൽ പ്രത്യേകമായി തയാറാക്കുന്ന സ്ഥലത്തുവച്ച് പ്രതികരണമെടുക്കാം. അനാവശ്യമായി തിക്കുംതിരക്കുമുണ്ടാക്കി പ്രതികരണമെടുക്കുന്ന രീതി അവസാനിപ്പിക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നും മറ്റു മന്ത്രിമാരുടെ ഓഫിസിൽനിന്നുമുള്ള വാർത്താക്കുറിപ്പുകൾ പിആർഡി മുഖേനേ വാങ്ങണമെന്നും നിർദേശമുണ്ട്. അക്രഡിറ്റേഷനും പാസും ഉള്ളവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കുകയുള്ളൂവെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാർഗനിർദേശത്തില്‍ പറയുന്നു.