Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലത്തോട്ടം ഉടമ പടുതാക്കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ആരോപണം

idukki-map

രാജാക്കാട് ∙ 4 ദിവസം മുൻപു കാണാതായ ഏലത്തോട്ടം ഉടമയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണി ഇരുപതേക്കർ മുണ്ടുവേലിയിൽ തങ്കച്ചനെ(59) ആണു മുത്തൻമുടിയിലെ ഏലത്തോട്ടത്തിനകത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന്റെ കാലുകൾ തമ്മിൽ വള്ളികൊണ്ട് ബന്ധിപ്പിച്ചിരുന്ന നിലയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.