Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്കു വോട്ട് ചെയ്യൂ, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാം: അമിത് ഷാ

amit-shah-rajasthan അമിത് ഷാ

നഗാവുർ ∙ തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കിനിൽക്കെ രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ശക്തമായ ആക്രമണവുമായി ബിജെപി. ഭരണവിരുദ്ധവികാരം പ്രതിഫലിക്കുന്ന സംസ്ഥാനത്ത് അധികാരം ഏതുവിധേനെയും പിടിച്ചെടുക്കാനാണ് ഭരണകക്ഷിയുടെ ശ്രമം.

അസമിൽ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരുടെ അവകാശത്തെക്കുറിച്ച് ആശങ്കപ്പെടുന്ന രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ബിജെപി റാലിയിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ കടന്നാക്രമിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്നു ഷാ പറഞ്ഞു.

‘രാജസ്ഥാനിൽ ഇപ്പോൾ ബിജെപിക്കു വോട്ട് ചെയ്യൂ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യൂ – ഞങ്ങൾ അവരെ പുറത്താക്കുമെന്ന് ഉറപ്പു പറയുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെ, കൊൽക്കത്ത മുതൽ ഗുജറാത്ത് വരെ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി രാജ്യത്തിനു പുറത്തേക്ക് അയയ്ക്കും.’– അമിത് ഷാ വ്യക്തമാക്കി.

related stories