Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചില്‍ സഹകരിച്ചത് 57.33 ശതമാനം ജീവനക്കാര്‍ മാത്രം; 1723 കോടി കുറവ്

Pinarayi Vijayan

തിരുവനന്തപുരം ∙ പ്രളയ ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത സാലറി ചാലഞ്ചില്‍ സഹകരിച്ചത് 57.33 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെയുള്ള 4,83,733 സര്‍ക്കാര്‍ ജീവനക്കാരില്‍ 2,77,338 ജീവനക്കാര്‍ മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

ഇതിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത്. മുഴുവന്‍ ജീവനക്കാരും സാലറി ചാലഞ്ചില്‍ സഹകരിച്ചിരുന്നെങ്കില്‍ 2211 കോടി രൂപ ലഭിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സാലറി ചാലഞ്ചുമായി ബന്ധപ്പട്ട് എംഎല്‍എമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണു സര്‍ക്കാര്‍ രേഖമൂലം മറുപടി നല്‍കിയത്. ഉയര്‍ന്ന ശമ്പളക്കാരില്‍ ഭൂരിഭാഗവും വിട്ടുനിന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.