Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: 6 അധ്യാപകർക്ക് സസ്പെൻഷൻ

Rakhi-Krishna മരിച്ച രാഖി കൃഷ്ണ

കൊല്ലം ∙ ഫാത്തിമാ മാതാ നാഷനൽ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി രാഖി കൃഷ്ണ ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കോളജിലെ 6 അധ്യാപകരെ മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അധ്യാപകരായ ശ്രുതി, ഡോ. സോഫിയ, ക്രിസ്റ്റി ക്ലമന്റ്, ലില്ലി, നിഷ തോമസ്, സജി മോൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം 28-നു പരീക്ഷയ്ക്കിടെ ക്രമക്കേട് ആരോപിച്ചു പരീക്ഷാ ഹാളില്‍നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണു ഫാത്തിമ മാതാ കോളജിലെ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ലിഷ് ആദ്യ വർഷ വിദ്യാർഥിനിയായ രാഖി കൃഷ്ണ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

related stories