Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുത്വവാദികളുടെ ആചാരം പകർത്തലല്ല വർഗ സമരം: സർക്കാരിനെതിരെ വിഎസ്

VS Achuthanandan വി.എസ്.അച്യുതാനന്ദൻ

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ടു വിവിധ സംഘടനകളുടെ യോഗം വിളിച്ച സർക്കാരിനെ വിമർശിച്ചു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരരീതികൾ പകർത്തലല്ല വർഗസമരരീതി. ജാതി സംഘടനകളെ കൂടെ നിർത്തുന്നതു കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിഎസ് വ്യക്തമാക്കി.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ, നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ജനുവരി ഒന്നിനു വനിതാ മതിൽ സംഘടിപ്പിക്കാൻ സര്‍ക്കാരിന്റെ നേതൃത്വത്തിൽ തീരുമാനമായിരുന്നു.  വിവിധ സംഘടനകളുടെ സഹകരണത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണു വനിതാ മതിൽ. പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് എൻഎസ്എസ് അറിയിച്ചു. വനിതാ മതിൽ വിജയിപ്പിക്കാൻ എല്ലാ സഹായവും ചെയ്യാൻ എസ്എൻഡിപി യോഗം തീരുമാനിച്ചു.

എൻഎസ്എസ് വനിതാ മതിലുമായി സഹകരിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. എൻഎസ്എസ് സർക്കാർ വിളിച്ച യോഗത്തിൽ എത്തണമായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. എന്നാൽ‌ ഇതിനെയെല്ലാം തള്ളുന്ന നിലപാടാണു വിഎസ് സ്വീകരിച്ചിരിക്കുന്നത്.

കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണു പരിപാടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ കൺവീനറുമാമുള്ള സമിതിയുടെ നേതൃത്വത്തിലാണു വനിതാ മതിൽ സംഘടിപ്പിക്കുന്നത്.

related stories