Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി: എല്ലാ രഹസ്യങ്ങളും പുറത്തവരുമെന്നു മോദി

pm-narendra-modi പ്രധാനമന്ത്രി നരേന്ദ്രമോദി

സുമേര്‍പുര്‍ ∙ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതോടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ എല്ലാ രഹസ്യങ്ങളും പുറത്തുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

രഹസ്യങ്ങള്‍ സൂക്ഷിക്കുകയും കൈക്കൂലി നല്‍കുകയും ചെയ്തത് ഇടനിലക്കാരനാണ്. രഹസ്യങ്ങള്‍ രഹസ്യങ്ങളല്ലാതാകുമ്പോള്‍ എന്താണു സംഭവിക്കുന്നതെന്നു കാണാം. ഹെലികോപ്ടര്‍ ഇടപാടില്‍ ഏറെ ദൂരം പോകേണ്ടിവരുമെന്നും മോദി പറഞ്ഞു.

ഞങ്ങള്‍ എങ്ങിനെയാണ് ഇടനിലക്കാരനെ പിടികൂടി ഇന്ത്യയിലെത്തിച്ചതു നിങ്ങള്‍ കണ്ടുകഴിഞ്ഞു. ഇനി എന്തൊക്കെ പുറത്തുവരുമെന്നു നോക്കാം.-മോദി പറഞ്ഞു. ദുബായില്‍ അറസ്റ്റിലായ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്നലെ രാത്രിയാണ് ഇന്ത്യയിലെത്തിച്ചത്.

related stories