Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണെയിൽ മൽസരിക്കാൻ മാധുരി ദീക്ഷിത്?; തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

madhuri-dixit മാധുരി ദീക്ഷിത്

മുംബൈ∙ ബോളിവുഡ് താരം മാധുരി ദീക്ഷിത്തിനെ പുണെയിൽ മൽസരിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുംബൈയിൽ അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അന്ന് ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നോയെന്നു വ്യക്തമല്ല.

അതേസമയം, മാധുരിയുടെ പേര് പുണെ ലോക്സഭാ സീറ്റിലേക്കു പരിഗണിക്കുന്നവരുടെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. ‌‌2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നു ബിജെപി പിടിച്ചെടുത്തതാണ് പുണെ സീറ്റ്. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ അനിൽ ഷിറോൾ അവിടെ ജയിച്ചത്.

‘പുതുമുഖങ്ങളെ ഇറക്കി സീറ്റ് പിടിക്കുന്ന ഇത്തരം തന്ത്രങ്ങൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുതൽ നരേന്ദ്ര മോദി നടപ്പാക്കിവരുന്നതാണ്. ഒരിക്കൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനാർഥികളെയും മാറ്റി നടത്തിയ നീക്കം വൻ വിജയമാണ് ബിജെപിക്കു നൽകിയത്. പുതുമുഖങ്ങളെ അണിനിരത്തുമ്പോൾ അവരെ വിമർശിക്കാൻ പ്രതിപക്ഷത്തിനൊന്നും ഉണ്ടാകില്ല. ബിജെപിയുടെ നീക്കം അന്നു പ്രതിപക്ഷത്തെ ഞെട്ടിച്ചു. പരമാവധി സീറ്റുകൾ നേടി ബിജെപി അന്ന് അധികാരത്തിലെത്തി. 2017ലെ ഡൽഹി തദ്ദേശഭരണ തിരഞ്ഞെടുപ്പിലും മുഴുവൻ സിറ്റിങ് കൗൺസിലർമാരെയും നീക്കി പുതുമുഖങ്ങളെ പരീക്ഷിച്ചു. ബിജെപി സീറ്റുകൾ നേടി അധികാരം നിലനിർത്തി.’ – മുതിർന്ന പാർട്ടി നേതാവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.