Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണം ആരോപിച്ച് വിദ്യാർഥിനിയെ നൃത്ത അധ്യാപിക മർദിച്ചതായി പരാതി

Representational image മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ.

കുമളി∙ പതിനൊന്നുകാരിയെ നൃത്ത അധ്യാപിക മർദിച്ചതായി പരാതി. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് ചൈൽഡ് ലൈനും പൊലീസും കേസെടുത്തു. കുട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. 

500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് കുട്ടി പറഞ്ഞു. കാലിൽ അടിയേറ്റതിന്റെ പാടുകൾ ദൃശ്യമാണ്.