Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയെ അറസ്റ്റു ചെയ്യുന്നതിൽ കാലതാമസം: എസ്പി സുദർശനെതിരെ ഐജിയുടെ റിപ്പോർട്ട്

K.P. Sasikala

തിരുവനന്തപുരം∙ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്കു പോയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റു ചെയ്യുന്നതിൽ കാലതാമസം നേരിട്ടുവെന്ന ആരോപണത്തിൽ എസ്പി സുദർശനെതിരെ ഐജി: വിജയ് സാഖറെ ഡിജിപിക്കു റിപ്പോർട്ടു നൽകി. ആ സമയത്ത് മരക്കൂട്ടം മേഖലയുടെ ചുമതല എസ്പി സുദർശനായിരുന്നു. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്പി സുദർശനോട് ഡിജിപി വിശദീകരണം ചോദിക്കും.

മണ്ഡല – മകള വിളക്കു പൂജകൾക്ക് നടതുറന്ന ദിവസം മുതൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാത്രി സന്നിധാനത്തു വിരിവയ്ക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മരക്കൂട്ടത്തെത്തിയപ്പോൾ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നു പൊലീസ് കർശന നിലപാടെടുത്തു. ഇതോടെ മരക്കൂട്ടത്ത് കിടന്നുറങ്ങിയ ശശികലയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.