Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാടിന് കൗമാര കലാകിരീടം; അടുത്ത മേള കാസർകോട്ട്

sanghanritham സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തത്തില്‍ എ ഗ്രേഡ് നേടിയ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ടീം.

ആലപ്പുഴ ∙ 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്കു കിരീടം. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കോഴിക്കോടിനെ മൂന്നു പോയിന്റിനു പിന്നിലാക്കിയാണ് പാലക്കാടിന്റെ നേട്ടം. പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂർ ജില്ലയാണു മൂന്നാം സ്ഥാനത്ത്.

തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ട മൽസരങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് പാലക്കാട് ജേതാക്കളായത്. അവസാന നിമിഷം വരെ കടുത്ത മൽസരം കാഴ്ചവച്ച് കോഴിക്കോടും ഒപ്പമുണ്ടായിരുന്നു. അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോൽസവം കാസർകോട് ജില്ലയിലാണ് നടത്തുക.

പോയിന്റ് നില
1 പാലക്കാട് 930
2 കോഴിക്കോട് 927
3 തൃശൂർ 903
4. കണ്ണൂർ 901
5. മലപ്പുറം 895
6 എറണാകുളം 886
7 . ആലപ്പുഴ 870
8 കൊല്ലം 862
9. തിരുവനന്തപുരം 858
10. കാസർകോട് 839
11. വയനാട് 834
12. കോട്ടയം 829
13. പത്തനംതിട്ട 770
14. ഇടുക്കി 706