തൊടുപുഴ∙ കുടുംബ സ്വത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്നു മൂത്ത സഹോദരനെ അനുജൻ കുത്തിക്കൊന്നു. നെടുങ്കണ്ടം ബാലഗ്രാം ഗജേന്ദ്രപുരം രാജേന്ദ്രവിലാസത്തിൽ സുദർശന്റെ മകൻ വിഷ്ണു(27)ആണു കൊല്ലപ്പെട്ടത്.
ഇടുക്കി ജില്ലയിൽ രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ കൊലപാതകമാണിത്. വാഹന ഇടപാടിന്റെ പേരിലുള്ള തർക്കത്തെ തുടർന്നു രാജാക്കാട് പൂപ്പാറയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.