Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകർക്കൊപ്പം നിന്നു, ഹിന്ദുവോട്ട് അടർത്തി; ജനപ്രിയ പദ്ധതികളും മൃദുഹിന്ദുത്വവും പരീക്ഷിച്ച് കോൺഗ്രസ്

Congress workers celebrate രാജസ്ഥാൻ സംസ്ഥാന തിരഞ്ഞെടുപ്പിലെ ജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ. രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ നിന്നുള്ള ദൃശ്യം. ചിത്രം:പിടിഐ

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കെതിരെ കോൺഗ്രസ് പരീക്ഷിച്ചതു കർഷക സൗഹൃദ ഫോർമുല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കർഷക ക്ഷേമ പദ്ധതികൾ പാർട്ടിക്കു കരുത്തായി.

സംസ്ഥാനങ്ങളിൽ കോൺഗ്രസിനു നേട്ടമുണ്ടാക്കിയ ഘടകങ്ങൾ

∙ ഭരണവിരുദ്ധ വികാരം.

∙ അധികാരത്തിലേറിയാൽ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം കർഷകർക്കിടയിൽ പാർട്ടിയുടെ സ്വീകാര്യതയുയർത്തി.

∙ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയിലൂന്നിയുള്ള ബിജെപി വിരുദ്ധ പ്രചാരണം.

∙ മൃദു ഹിന്ദുത്വം. ശ്രീരാമൻ വനവാസത്തിനു പോയതെന്നു വിശ്വസിക്കുന്ന പാതയിലൂടെ തീർഥാടന ടൂറിസം പദ്ധതി. 

∙ ജാതിസമവാക്യങ്ങൾ പാലിച്ചുള്ള സ്ഥാനാർഥി നിർണയം.

∙ പ്രചാരണത്തിന്റെ മുൻനിരയിൽ രാഹുൽ ഗാന്ധി; അണിയറയിൽ സംസ്ഥാനത്തെ പ്രബല നേതാക്കൾ.

∙ പരിചയസമ്പത്തും യുവത്വവും കൂട്ടിയിണക്കി ഒന്നിലധികം നേതാക്കളെ രംഗത്തിറക്കിയുള്ള തന്ത്രം; മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ – കമൽനാഥ് – ദിഗ്‌വിജയ് സിങ് ത്രയം; രാജസ്ഥാനിൽ അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് കൂട്ടുകെട്ട്.