Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനവിധി അംഗീകരിക്കുന്നു; ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം: പ്രധാനമന്ത്രി മോദി

Narendra Modi നരേന്ദ്ര മോദി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. ജയവും തോൽവിയും ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്. ഇന്ത്യയുടെ വികസനത്തിനായി കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പു ഫലം സഹായിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെ സേവിക്കാൻ ജനങ്ങൾ നൽകിയ അവസരത്തിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി സർക്കാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പ്രതികരിച്ചു. പാർട്ടി ബഹുദൂരം പിന്നിൽ പോകുമെന്നു പ്രവചിച്ചിരുന്ന രാജസ്ഥാനിൽ മികച്ച പോരാട്ടമാണ് ബിജെപി നടത്തിയത്. എങ്കിലും ആത്മപരിശോധനയും സത്യസന്ധമായ വിശകലനവും നടത്തേണ്ടത് ആവശ്യമാണെന്നു ജയ്റ്റ്ലി പറഞ്ഞു.

related stories