Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയില്‍ നിരോധനാജ്ഞ തുടരും: 16 വരെ നീട്ടി ജില്ലാ കലക്ടർ

Sabarimala സന്നിധാനത്തുനിന്നുള്ള കാഴ്ച. ചിത്രം: രാഹുൽ ആർ. പട്ടം

ശബരിമല∙ സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ 16 വരെ വീണ്ടും നീട്ടി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നൽകി.

ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരണമെന്നു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ട് നൽകി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 6 പ്രതിഷേധക്കാരെ നിലയ്ക്കലിൽ അറസ്റ്റ് ചെയ്തതായി എഡിഎമ്മും റിപ്പോർട്ട് നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് 16ന് അർധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ വീണ്ടും നീട്ടിയത്. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫും ബിജെപിയും നട‌ത്തുന്ന സമരം കാര്യമായി പരിഗണിക്കാതെയാണ് 16ന് അർധരാത്രിവരെ വീണ്ടും നീട്ടിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.