Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ സഹായം കൂട്ടണം: കേരളത്തിലെ എംപിമാർ ധർണ നടത്തി

kerala-mp-protest കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുന്നു

ന്യൂഡൽഹി∙ പ്രളയക്കെടുതി നേരിട്ട കേരളത്തിനുള്ള കേന്ദ്ര സഹായം ഉയർത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തി. എംപിമാരായ പി. കരുണാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ആന്റോ ആന്റണി, എം.ബി. രാജേഷ്, പി.കെ. ബിജു, കെ.കെ. രാഗേഷ്, ഇന്നസെന്റ്, സി.എൻ. ജയദേവൻ, എളമരം കരീം, ബിനോയ് വിശ്വം, പി.കെ. ശ്രീമതി, ജോയ്സ് ജോർജ്, പി.വി. അബ്ദുൾ വഹാബ് എന്നിവർ ധർണയിൽ പങ്കെടുത്തു. ദുരിതത്തിൽ നിന്നു കരകയറാൻ കേരളത്തിനു കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും ആവശ്യമായ സഹായമില്ലാതെ പുനരധിവാസവും പുനർ നിർമാണവും നടപ്പാക്കാനാവില്ലെന്നും എംപിമാർ ചൂണ്ടിക്കാട്ടി.

related stories