Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി അറിയുന്നോ, സെക്രട്ടേറിയറ്റിൽ ഇപ്പോഴും ‘ഉറങ്ങുന്നുണ്ട്’ 1.50 ലക്ഷം ജീവിതങ്ങൾ!

Kerala Secretariat സെക്രട്ടേറിയറ്റ് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ഓരോ ഫയലും ഓരോ ജീവിതമെന്നും അതു വേഗത്തിൽ തീർ‌പ്പാക്കണമെന്നും നിർദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനു കീഴിലും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കു രക്ഷയില്ല. 2018 ഒക്ടോബർ 31 വരെ സെക്രട്ടേറിയറ്റിൽ തീർപ്പാക്കാനുള്ളത് ഒന്നര ലക്ഷത്തിലേറെ ഫയലുകൾ, കൃത്യമായി പറഞ്ഞാൽ 1,54,781 എണ്ണം.

ആധുനിക സാങ്കേതിക വിദ്യയായ ഇ ഓഫിസ് സംവിധാനത്തിലൂടെ ഫയൽ നീക്കത്തിന് വേഗത കൂട്ടി വരുന്നതായും കെ.എസ്. ശബരീനാഥൻ എംഎൽഎയുടെ ചോദ്യത്തിനു നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകി. ഫയലുകളിൽ തീരുമാനമുണ്ടാക്കാൻ സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലെ വ്യവസ്ഥകളും വിവിധ സർക്കാർ നിര്‍ദേശങ്ങളും നിലവിലുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ ഫയൽ അദാലത്തിനായി പ്രത്യേകം നീക്കിവയ്ക്കാനും പഞ്ചദിന ചട്ടം പാലിക്കാനും സര്‍ക്കാർ നിർദേശിച്ചിട്ടുണ്ട്.

പൊതു വിദ്യാഭ്യാസം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. വിവിധ വകുപ്പുകളും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണവും ചുവടെ.

∙കൃഷി– 6205

∙മൃഗസംരക്ഷണം– 1481

∙ആയുഷ്– 598

∙പിന്നോക്ക സമുദായ വികസനം– 944

∙തീരദേശ കപ്പൽഗതാഗത ഉൾനാടൻ ജലഗതാഗതം– 147

∙സഹകരണം– 3628

∙സാംസ്കാരികം– 1642

∙ഇലക്ഷന്‍– 195

∙പരിസ്ഥിതി– 800

∙ധനകാര്യം– 3691

∙മൽസ്യബന്ധനം– 664

∙ഭക്ഷ്യവും പൊതുവിതരണവും– 1844

∙വനം വന്യജീവി വകുപ്പ്– 3562

∙പൊതുഭരണം– 4522

∙പൊതുവിദ്യാഭ്യാസം– 10214

∙ആരോഗ്യവും കുടുംബക്ഷേമവും– 7055

∙ഉന്നതവിദ്യാഭ്യാസം– 3436

∙ആഭ്യന്തരം– 12620

∙ഭവനനിർമാണം– 217

∙വ്യവസായം– 4750

∙വിവരപൊതുജന സമ്പർക്കം– 723

∙വിവര സാങ്കേതികം– 963

∙തൊഴിലും നൈപുണ്യവും– 3117

∙നിയമം– 1458

∙തദ്ദേശസ്വയംഭരണം– 33705

∙പ്രവാസികാര്യം–1021

∙പാർലമെന്ററികാര്യം–311

∙ഉദ്യോഗസ്ഥ ഭരണപരിഷ്കാരം– 1153

∙ആസൂത്രണവും സാമ്പത്തികകാര്യവും– 1959

∙തുറമുഖം–1110

∙ഊർജം– 1747

∙പൊതുമരാമത്ത്– 4023

∙റവന്യൂ– 14264

∙സൈനികക്ഷേമം– 487

∙പട്ടികജാതി/പട്ടികവർഗ്ഗവികസനം– 2438

∙ശാസ്ത്രസാങ്കേതികം– 344

∙സമൂഹ്യനീതി– 1635

∙കായികവും യുവജനക്ഷേമവും– 227

∙സ്റ്റോഴ്സ് പർച്ചേസ്– 282

∙നികുതി– 5076

∙വിനോദ സഞ്ചാരം– 1073

∙ഗതാഗതം– 1255

∙വിജിലൻസ്– 2983

∙ജലവിഭവം– 5212

സെക്രട്ടേറിയറ്റിലെ ഫയലുകളെക്കുറിച്ച് 2012ൽ സർക്കാർ കണക്കെടുത്തിരുന്നു. സെക്രട്ടേറിയറ്റിൽ എത്തിയ 2,30,711 ഫയലുകളിൽ അതുവരെ തീരുമാനമായത് 56,878 എണ്ണത്തിന്. തീർപ്പു കാത്ത് കഴിഞ്ഞവ 1,73,833, ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ പഴക്കമുള്ള 24,068 ഫയലുകൾ കൂട്ടത്തിലുണ്ടായിരുന്നു. മൂന്നുവർഷത്തിലേറെ പഴക്കമുള്ള ഫയലുകളുടെ എണ്ണം 11,382 ആയിരുന്നു.

related stories