Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാല പൊട്ടിച്ച് കള്ളൻ ഓടി; സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചിട്ട് വീട്ടമ്മ മാല തിരിച്ചുവാങ്ങി

arrest പ്രതീകാത്മക ചിത്രം

പത്തനംതിട്ട∙ പുലർച്ചെ 2ന് ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല ജനൽ കമ്പി വളച്ച് അതിലൂടെ പൊട്ടിച്ച് ഓടിയ കള്ളനെ വീട്ടമ്മ സ്‌കൂട്ടറില്‍ അര കിലോമീറ്റര്‍ പിന്തുടര്‍ന്ന്‌ ഇടിച്ചിട്ടു പിടിച്ചു. മാല തിരിച്ചു വാങ്ങി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുന്നതിനിടെ കള്ളൻ ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ കള്ളന്റെ മൊബൈൽ ഫോൺ വീട്ടമ്മ കൈക്കലാക്കി.

രാവിലെ 5ന് മൊബൈൽ ഫോൺ തപ്പി വീട്ടമ്മയുമായി പിടിവലി ഉണ്ടായ സ്ഥലത്തു പരിശോധിക്കാനെത്തിയ കള്ളനെ പ്രഭാതനടത്തത്തിന് ഇറങ്ങിയ നാട്ടുകാരൻ സംശയം തോന്നി പിടിച്ചുനിർത്തി. സംഭവം അറിഞ്ഞെത്തിയ വീട്ടമ്മ കള്ളനെ ‘കൈകാര്യം’ ചെയ്ത് പൊലിസിൽ ഏൽപിച്ചു. റാന്നിയിലാണ് സംഭവം.

related stories