Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹയാത്രികയോട് വിമാനത്തിനുള്ളിൽ മോശം പെരുമാറ്റം; ഇന്ത്യക്കാരന് യുഎസിൽ 9 വർഷം തടവ്

flight-inside പ്രതീകാത്മക ചിത്രം

വാഷിങ്ടൻ∙ വിമാനത്തിനുള്ളിൽ സഹയാത്രികയോടു മോശമായി പെരുമാറിയ സംഭവത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഐടി ഉദ്യോഗസ്ഥനെ യുഎസിൽ 9 വർഷത്തേക്കു ശിക്ഷിച്ചു. 2015ൽ എച്ച്1ബി വീസയിൽ യുഎസിലെത്തിയ പ്രഭു രാമമൂർത്തിയാണ് (35) ശിക്ഷിക്കപ്പെട്ടത്. ഇയാളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ഇന്ത്യയിലേക്കു നാടുകടത്തുമെന്നും ഡെട്രോയിറ്റിലെ ഫെഡറൽ കോടതി വ്യക്തമാക്കി. രാമമൂർത്തിക്ക് 11 വർഷം തടവു നൽകണമെന്നായിരുന്നു പ്രോസിക്യൂട്ടർമാരുടെ ആവശ്യം.

അഞ്ചു ദിവസം നീണ്ട വിചാരണയ്ക്കുശേഷം ഓഗസ്റ്റിലാണു രാമമൂർത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ജനുവരി 3നാണു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലാസ് വേഗസിൽനിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രയ്ക്കിടയിൽ ഉറങ്ങിക്കിടന്ന സഹയാത്രികയോടായിരുന്നു ഇയാൾ മോശമായി പെരുമാറിയത്. ഈ യാത്രയിൽ ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു.