Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യസമര സേനാനി കെ.ശൂലപാണി വാര്യർ അന്തരിച്ചു

ks-warrier കെ.എസ്. വാര്യർ

കോഴിക്കോട് ∙ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന കെ.എസ്. വാര്യർ (കെ.ശൂലപാണി വാര്യർ – 91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.

മലയാള മനോരമയിൽ ചീഫ് പ്രൂഫ് റീഡറായിട്ടാണു വിരമിച്ചത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളാണ്. നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്. ബേപ്പൂർ ‘വൈശാഖി’ലായിരുന്നു താമസം. സംസ്കാരം നാളെ സ്വദേശമായ തൃശൂർ കുട്ടനല്ലൂരിലെ തറവാട്ടുവീട്ടിൽ.