Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം: കൊല്ലം തുളസിക്കു മുൻകൂർ ജാമ്യമില്ല

kollam-thulasi

കൊല്ലം ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ നടൻ കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കിടെ ഒക്ടോബർ 12ന് ചവറയിലെ സ്വീകരണയോഗത്തിനിടെയായിരുന്നു വിവാദപരാമർശം.

ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ ചവറ പൊലീസാണു കേസെടുത്തത്. പ്രസംഗം പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്നു പറഞ്ഞാണു കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും എതിർത്തു. പരാമർശം വിവാദമായതോടെ കൊല്ലം തുളസി ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന വനിത കമ്മിഷൻ റജിസ്റ്റർ ചെയ്ത കേസിൽ നടൻ മാപ്പപേക്ഷ സമ‍ർപ്പിച്ചിരുന്നു.