Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലിലെ മായം കണ്ടെത്താൻ മാർഗമില്ല; കേരളത്തിൽ സംവിധാനങ്ങള്‍ പരിമിതം

milk

പാലക്കാട്∙ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന പാലില്‍ മായമുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ പരിമിതം. അതിര്‍ത്തിയില്‍ രണ്ടിടങ്ങളില്‍ മാത്രമാണു ക്ഷീരവകുപ്പിന്റെ പാല്‍ ഗുണനിലവാര പരിശോധന ലാബുള്ളത്. മായം കണ്ടെത്തി തിരിച്ചയക്കുന്ന വാഹനങ്ങളും അധികദൂരം ചുറ്റിസഞ്ചരിച്ചു പരിശോധനയില്ലാത്ത ചെക്പോസ്റ്റ് വഴി ലക്ഷ്യസ്ഥാനത്തെത്തും.

മീനാക്ഷിപുരം, ആര്യങ്കാവ് ചെക്പോസ്റ്റുകളിലാണു ക്ഷീരവകുപ്പിന്റെ പാല്‍ ഗുണനിലവാര പരിശോധന ലാബ് പ്രവര്‍ത്തിക്കുന്നത്. പാറശാലയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തുടങ്ങാനായില്ല. ഒരുവര്‍ഷത്തിനിടെ ഇതുവരെ 38 വാഹനങ്ങളിലെത്തിച്ച പാലില്‍ മായമുണ്ടെന്ന് രണ്ട് ചെക്പോസ്റ്റിലെയും പരിശോധനയില്‍ കണ്ടെത്തി.

ഭക്ഷ്യസുരക്ഷാ വകുപ്പിനോടു നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയല്ലാതെ പിഴയിടാക്കാനോ കേസെടുക്കാനോ ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. മായം കണ്ടെത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി തിരിച്ചയക്കും. ഈ ടാങ്കറുകള്‍ അധികദൂരം ചുറ്റി മറ്റു പരിശോധനയില്ലാത്ത ചെക്പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് വീണ്ടുമെത്തുന്നതാണു പതിവ്. പാലുമായി വരുന്ന വാഹനം അവശ്യ സാധനങ്ങളുടെ പട്ടികയില്‍പ്പെടുന്നതിനാല്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധനയും സാധ്യമല്ല.

കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന മില്‍മയുടെ ടാങ്കറുകള്‍ പലതും മീനാക്ഷിപുരം ചെക്പോസ്റ്റില്‍ പ്രവേശിക്കാറില്ല. പതിവായി പാലുമായെത്തുന്ന തമിഴ്നാട്ടിലെ ലോറി ഡ്രൈവര്‍മാര്‍ക്കു പരിശോധനയില്ലാത്ത വഴിയേതെന്നു കൃത്യമായി അറിയാം.

related stories