Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ചയിൽ ഒത്തുതീർപ്പ്; ഒല- യൂബര്‍ സമരം പിന്‍വലിച്ചു

online-taxi-strike-meeting കൊച്ചിയിൽ ലേബര്‍ കമ്മിഷണര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം.(വലത്)

കൊച്ചി∙ സംസ്ഥാനത്ത് കഴിഞ്ഞ പതിമൂന്നു ദിവസമായി നടന്നിരുന്ന ഓണ്‍ലൈന്‍ ടാക്സി (യൂബര്‍-ഒല) സമരം പിന്‍വലിച്ചു. ലേബര്‍ കമ്മിഷണര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജീവിത നിലവാര സൂചിക, ഇന്ധനവില എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മാസം 30നകം നിരക്ക് വര്‍ധന സംബന്ധിച്ച നിര്‍ദ്ദേങ്ങള്‍ എറണാകുളം റീജണല്‍ ജോയന്റ് ലേബര്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കണം.

നിലവില്‍ നല്‍കിവരുന്ന ഇന്‍സെന്റീവ് കമ്പനികള്‍ തുടര്‍ന്നും നല്‍കണം. പുതുക്കിയ ഇന്‍സെന്റീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം തയാറാക്കി ഒല-യൂബര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ആര്‍ജെഎല്‍സിക്കു നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ജിഎസ്ടി യാത്രക്കാരില്‍ നിന്നും ഈടാക്കും. സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.

യൂണിയന്‍, മാനേജ്മെന്റ് പ്രിതിനിധികള്‍, എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍, എറണാകുളം ഡിഎല്‍ഒ ( എന്‍ഫോഴ്സ്മെന്റ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.