Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കെ.കെ. ശൈലജ ഗുജറാത്തില്‍ ആർഎസ്എസ് പരിപാടിയിൽ; വിവാദം

kk-shailaja-rss-gujarat കെ.കെ. ശൈലജ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നു.

തിരുവനന്തപുരം∙ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആർഎസ്എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതു വിവാദത്തിൽ. വിജ്ഞാൻ ഭാരതി അഹമ്മദാബാദിൽ നടത്തിയ ലോക ആയുർവേദിക് കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തതാണു വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം.

kk-shailaja-rss-gujarat-1 കെ.കെ. ശൈലജ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നു.

കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ലോക ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാൻ ഭാരതി പരിപാടി നടത്തിയത്. പരിപാടി 17 നാണു സമാപിക്കുക. സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച വിവാദം ശക്തമായി.

related stories