Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ മുൻ ബിജെപി മന്ത്രിയുടെ ഡിസ്റ്റിലറിയിൽ പൊട്ടിത്തെറി; 4 മരണം

Karnataka Distillery Blast കർണാടകയിൽ ഡിസ്റ്റിലറിയിൽ സ്ഫോടനമുണ്ടായ സ്ഥലം.

ബെംഗളൂരു ∙ മുൻ ബിജെപി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ സ്ഫോടനം. 4 പേർ മരിച്ചു. 3 പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലായിരുന്നു സംഭവം. മുൻ മന്ത്രി മുരുകേഷ് നിരാനിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയുടേതാണ് ഡിസ്റ്റിലറി. നിരാനി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ കുളായ് ഗ്രാമത്തിലെ ഫാക്ടറിയിലാണു സ്ഫോടനമുണ്ടായത്. കെട്ടിടം പൂർണമായും തകർന്ന നിലയിലാണ്.

പരുക്കേറ്റ 3 പേര്‍ അപകടനില തരണം ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം മുകേഷ് നിരാനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മലിനജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിൽ മീഥെയ്ൻ കെട്ടിനിന്നതാണു സ്ഫോടനത്തിനു കാരണമായത്. ട്രീറ്റ്മെന്റ് പ്ലാന്റിലെ സേഫ്റ്റി വാൽവിലാണു സ്ഫോടനമുണ്ടായത്. ഫാക്ടറിക്ക് അകത്തല്ല സംഭവമെന്നും അദ്ദേഹം പറഞ്ഞു.