Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമാലിയിൽ പാറക്കെട്ടിൽനിന്നു വീണു മരിച്ചയാളുടേത് കൊലപാതകം: 2 പേർ പിടിയിൽ

murder-crime-scene-representational-image പ്രതീകാത്മക ചിത്രം

തൊടുപുഴ∙ അടിമാലി വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മുള്ളരിക്കടി കരിമ്പനാനയിൽ ഷാജിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. രണ്ടു പേർ അറസ്റ്റിൽ. കുന്നനാനിക്കൽ സുരേന്ദ്രൻ(54), വരിക്കനാനിക്കൽ ബാബു(47)എന്നിവരാണു അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരി 25 നായിരുന്നു ഷാജിയെ വീടിനടുത്തുള്ള പാറക്കെട്ടിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിനു ഇടയാക്കിയതെന്ന് അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.

related stories