Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനാരാണെന്ന് അറിയാമോ?: ഉദ്യോഗസ്ഥയെ വിരട്ടി ബിജെപി എംഎൽഎ

bjp-mla-threatens-ias-officer ഐഎഎസ് ഓഫിസറെ ഭീഷണിപ്പെടുത്തുന്ന ബിജെപി എംഎൽഎ ഉധ്യാപൻ ചൗധരി.

ആഗ്ര∙ ഐഎഎസ് ഉദ്യോഗസ്ഥയെ വിരട്ടുന്ന ബിജെപി എംഎൽഎയുടെ വിഡിയോ ചര്‍ച്ചയാകുന്നു. ആഗ്രയിലെ ഫത്തേപ്പൂർ സിക്രി എംഎൽഎ ആയ ഉധ്യാപൻ ചൗധരി ആണ് ഐഎഎസ് ഉദ്യോഗസ്ഥ ആയ ആയ ഗരിമ സിങ്ങിനെ ഭീഷണിപ്പെടുത്തിയത്. ''ഞാനൊരു എംഎൽ‌എ ആണെന്നു നിങ്ങൾക്കറിയാമോ? എന്റെ അധികാരം എന്താണെന്ന് അറിയാമോ?‌'', ഗരിമയ്ക്കുനേരെ തിരിഞ്ഞ് ചൗധരി ചോദിക്കുന്നതിങ്ങനെ.

ഉദ്യോഗസ്ഥരെ ശാസിക്കേണ്ടതു തന്റെ ധാർമിക ഉത്തരവാദിത്വമാണെന്നും ഗരിമ തന്റെ മകളെ പോലെയാണെന്നുമാണു സംഭവം വിവാദമായപ്പോൾ ഉധ്യാപൻ ചൗധരി നൽകിയ വിശദീകരണം. സംഭവത്തെ അപലപിച്ചുകൊണ്ടു ഐഎഎസ് അസോസിയേഷനും രംഗത്തെത്തി. ഇതു സ്വീകാര്യമായ പ്രവണതയല്ലെന്നും പ്രകോപിതയാകാതെ നിന്ന ഗരിമയെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും അസോസിയേഷൻ ട്വീറ്റ് ചെയ്തു.

related stories