Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽനിന്നു സെക്രട്ടേറിയറ്റിലേക്ക് എംപാനൽ ജീവനക്കാർ ലോങ് മാർച്ചിന്

ksrtc-logo

ആലപ്പുഴ ∙ കെഎസ്ആർടിസിയിൽനിന്നു പുറത്തായ എംപാനൽ ജീവനക്കാർ ബുധനാഴ്ച ആലപ്പുഴയിൽനിന്നു സെക്രട്ടേറിയറ്റിലേക്കു ലോങ് മാർച്ച് തുടങ്ങും. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്കു നിവേദനം നൽകും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ പരിസരത്തുനിന്നാണു മാർച്ച് തുടങ്ങുക.

മറ്റു ജില്ലകളിൽനിന്നുള്ളവർ ബുധനാഴ്ച വൈകിട്ട് ആലപ്പുഴയിൽ എത്തണമെന്നു സംഘാടകർ അറിയിച്ചു. സംഘാടക സമിതി യോഗങ്ങൾ എല്ലാ ജില്ലകളിലും ചേർന്നു. ബുധൻ, തിങ്കൾ ദിവസങ്ങളിൽ സമരക്കാരുടെ കുടുംബാംഗങ്ങളും മാർച്ചിൽ പങ്കെടുക്കും.

related stories