Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായം കലർന്ന വെളിച്ചെണ്ണ നിരോധിച്ച് ഭക്ഷ്യവകുപ്പ്; 74 ബ്രാൻഡുകൾക്കു നിരോധനം (പട്ടിക കാണാം)

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായിട്ടുള്ള 74 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്ന കണ്ടെത്തലിനെത്തുടർന്നു നിരോധിച്ചു. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണർ ആനന്ദ് സിങ് ഉത്തരവിറക്കി. മേയ് 31നു 45 ബ്രാൻഡ് വെളിച്ചെണ്ണകളും ജൂൺ 30ന് 51 ബ്രാൻഡ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇതു കൂടാതെയാണ് 74 ബ്രാൻഡ് വെളിച്ചെണ്ണകൾ ഇന്നു നിരോധിച്ചത്. നിരോധിക്കപ്പെട്ട ബ്രാൻഡ് വെളിച്ചെണ്ണകൾ സംഭരിച്ചു വയ്ക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്.

വെളിച്ചെണ്ണയില്‍ വ്യാപകമായി മായം കലര്‍ത്തുന്നത് തെളിവുസഹിതം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. മനോരമ ന്യൂസ് ക്യാംപയിന്‍ ' തിന്നാല്‍ തീര്‍ന്നു' പരമ്പരയ്ക്കു പിന്നാലെയാണ് ഭക്ഷ്യവകുപ്പിന്‍റെ നടപടി.

coconut oil

നിരോധിച്ച ബ്രാൻഡുകൾ: എസ്.ടി.എസ്. കേര പ്രീമിയം ഗോൾഡ് കോക്കനട്ട് ഓയിൽ, എസ്.ടി.എസ്. കേര 3 ഇൻ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിൾ ഫിൽറ്റേർഡ് കോക്കനട്ട് ഓയിൽ, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒൺ അഗ്മാർക്ക് കോക്കനട്ട് ഓയിൽ, കെ.എസ്. കേര സുഗന്ധി പ്യൂർ കോക്കനട്ട് ഓയിൽ, കേര പ്രൗഡി കോക്കനട്ട് ഓയിൽ, കേര പ്രിയം കോക്കനട്ട് ഓയിൽ, ഗോൾഡൻ ഡ്രോപ്‌സ് കോക്കനട്ട് ഓയിൽ, കൈരളി ഡ്രോപ്‌സ് ലൈവ് ഹെൽത്തി ആന്റ് വൈസ് പ്യുർ കോക്കനട്ട് ഓയിൽ, കേരള കുക്ക് കോക്കനട്ട് ഓയിൽ, കേര ഹിര കോക്കനട്ട് ഓയിൽ, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂർ കോക്കനട്ട് ഓയിൽ, കേര സ്വാദിഷ് 100% പ്യൂർ & നാച്വറൽ കോക്കനട്ട് ഓയിൽ, കിച്ചൺ ടേസ്റ്റി കോക്കനട്ട് ഓയിൽ, കേര സുലഭ കോക്കനട്ട് ഓയിൽ, കേര ഫാം കോക്കനട്ട് ഓയിൽ, കേര ഫ്‌ളോ കോക്കനട്ട് ഓയിൽ, കൽപ കേരളം കോക്കനട്ട് ഓയിൽ, കേരനാട്, കേര ശബരി, കോക്കോബാർ കോക്കനട്ട് ഓയിൽ, എൻഎംഎസ് കോക്കോബാർ, സിൽവർ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയിൽ, വി.എം.ടി. കോക്കനട്ട് ഓയിൽ, കേര ക്ലിയർ കോക്കനട്ട് ഓയിൽ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയിൽ, കേര ക്യൂൺ, കേര ഭാരത്, കേര ക്ലാസിക് അഗ്മാർക്ക്, എവർഗ്രീൻ കോക്കനട്ട് ഓയിൽ, കോക്കോ ഗ്രീൻ, കേര പ്രീതി, ന്യൂ എവർഗ്രീൻ കോക്കനട്ട് ഓയിൽ, കേര ശുദ്ധം, കൗള പ്യൂർ കോക്കനട്ട് ഓയിൽ, പരിമളം, ധനു ഓയിൽസ്, ധനു അഗ്മാർക്ക്, ഫ്രഷസ് പ്യൂർ, കേര നട്ട്‌സ്, കേര ഫ്രഷ് കോക്കനട്ട് ഓയിൽ, അമൃതശ്രീ, ആർ.എം.എസ്. സംസ്‌കൃതി, ബ്രിൽ കോക്കനട്ട് ഓയിൽ, കേരള ബീ & ബീ, കേര തൃപ്തി, കൺഫോമ്ഡ് ഗ്ലോബൽ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്, എബിസി ഗോൾഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാർ, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയിൽ, ഗോൾഡൻ ലൈവ് ഹെൽത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാർ നാടൻ, കേര സമൃദ്ധി, കേര ഹെൽത്തി ഡബിൾ ഫിൽട്ടർ, ലൈഫ് കുറ്റിയാടി, ഫേമസ് കുറ്റിയാടി, ഗ്രീൻ മൗണ്ടൻ, കേരള സ്മാർട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്‌പെഷ്യൽ ഈസി കുക്ക്, കേര ലാന്റ് എന്നീ ബ്രാൻഡ് വെളിച്ചെണ്ണകളാണ് നിരോധിച്ചത്.

ഒഴുകുന്നു, കൃത്രിമ എണ്ണ; കൊള്ള ലാഭത്തിനായി കൊലച്ചതി

പരിശോധനകളെയെല്ലാം മറികടന്നു നാളികേരത്തിന്റെ നാട്ടിലേക്കു കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണ ഒഴുകുന്നു. പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല.

കോഴിക്കോടങ്ങാടിയിലെ വെളിച്ചെണ്ണ കച്ചവടക്കാരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയാണു തമിഴ്നാട് കാങ്കയം ടൗണിലെ വ്യാജഭക്ഷ്യ എണ്ണ മൊത്തവ്യാപാരിക്കരികില്‍ മനോരമ ന്യൂസ് സംഘമെത്തിയത്. വെളിച്ചെണ്ണ കമ്പനി തുടങ്ങാന്‍ വ്യാജ എണ്ണ വേണമെന്നാവശ്യപ്പെട്ടെത്തിയ ഞങ്ങളോട് മലയാളിയുടെ ആഹാരക്രമത്തിന്‍റെ ഭാഗമായ െവളിച്ചെണ്ണ ബ്രാന്‍റുകളിലെ മായത്തെ കുറിച്ച് മൊത്തവ്യാപാരിയും മകനും വാചാലരായി.

‌റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ചു മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാര്‍ കട്ടായം പറഞ്ഞു.

കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാര്‍ റിഫൈന്‍ഡ് ഓയില്‍ എന്ന വ്യാജനെ ആശ്രയിക്കുന്നത്. നല്ല വെളിച്ചെണ്ണ കിലോ ഒന്നിന് ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്‍റെ വില എണ്‍പത്തിനാലു രൂപ മാത്രമാണ്. അതായതു വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്.

വെളിച്ചെണ്ണയില്‍ മാത്രമല്ല നല്ലെണ്ണയിലും സൂര്യകാന്തി എണ്ണയിലും റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. കേരളത്തില്‍ പ്രചാരത്തിലുളള ഏറിയ പങ്ക് പാക്കറ്റ് എണ്ണയിലും ഈ കൃത്രിമം നടക്കുന്നുണ്ടെന്നും കച്ചവടക്കാരന്‍ വെളിപ്പെടുത്തി.