Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടു: ഡബ്ല്യുസിസിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി

Women in Cinema Collective

കൊച്ചി∙ മീ ടു ക്യാംപയിന്റെ ചുവടു പിടിച്ചു മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അമ്മ, ഫെഫ്ക തുടങ്ങിയ ചലച്ചിത്രസംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. ശിൽപശാല ബുധനാഴ്ചയും തുടരും.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെ ലൈംഗികവും അല്ലാതെയുമുള്ള അതിക്രമങ്ങള്‍ വർധിക്കുന്ന പശ്ചാത്തലത്തിൽ അത് തുറന്നു പറയുന്നതിനും സധൈര്യം നേരിടുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനാണ് സെമിനാർ. സ്ത്രീസുരക്ഷ സംബന്ധിച്ച നിയമങ്ങളിലടക്കം വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്.

മീടു ക്യാംപെയ്നിലൂടെ നിരവധിപ്പേരാണ് അനുഭവങ്ങൾ തുറന്നു പറഞ്ഞത്. പലർക്കും എതിരെ നടപടി സ്വീകരിക്കുന്നതിനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. പുരുഷന്‍മാരും ഇത്തരം വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കണം. തുറന്നുപറയുന്ന സ്ത്രീകളെ  അപമാനിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. അത് ഇല്ലാതാകണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.

തൊഴിലിടങ്ങളിലെ സുരക്ഷയ്ക്ക് അടിസ്ഥാനമിടാന്‍ ഇത്തരം പ്രചാരണപരിപാടികള്‍ സഹായിക്കുമെന്ന് ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയവരും പറയുന്നു. ശില്‍പശാലയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കാനും സംഘാടകർ ആലോചിക്കുന്നുണ്ട്. നടി പത്മപ്രിയ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.

related stories