Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ പുതിയങ്ങാടിയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു; വൻ നാശനഷ്ടം

Fathima-Super-Market കണ്ണൂരിൽ സൂപ്പർ മാർക്കറ്റ് കത്തിനശിച്ച നിലയിൽ

പഴയങ്ങാടി∙ പുതിയങ്ങാടിയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. മാർക്കറ്റ് പൂർണമായും കത്തിനശിച്ച നിലയിലാണ്. പുലർച്ചെ രണ്ടോടെയാണു സൂപ്പർ മാർക്കറ്റിനു തീ പിടിച്ചത്. അരി, പച്ചക്കറി, കംപ്യൂട്ടർ ബില്ലിങ് സെക്ഷൻ, സിസിടിവി സംവിധാനമുൾപ്പെടെ മുഴുവനും അഗ്നിക്കിരയായി. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനയാണു രണ്ടു മണിക്കൂറോളം പ്രയത്നിച്ചു തീയണച്ചത്.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പറയുന്നത്. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുതിയങ്ങാടിയിലെ കോട്ടപുറത്ത് ഇല്യാസ്, എ.അബ്ദുല്ല, എ.മുഹമ്മദ്, എ .ബീരാൻ, എ.ബി. സലാം, എം. അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലാണു സൂപ്പർ മാർക്കറ്റ്. വിവരമറിഞ്ഞു പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു വർഷം മുൻപ് ഫാത്തിമ സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നിരുന്നു. എന്നാൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ ദുരുഹത ഉണ്ടെന്ന് ഉടമകൾ പറയുന്നു.

related stories