Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ചു: കണ്ണൂർ - മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു

Train Regulation മംഗളുരുവിലേക്ക് പോവുന്ന ഇന്റർസിറ്റി ഇരിണാവിനു സമീപം നിർത്തിയിട്ടിരിക്കുന്നു.

പാപ്പിനിശേരി∙ കണ്ണൂർ - മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു. കണ്ണപുരം - പാപ്പിനിശേരി റെയിൽവേ സ്റ്റേഷനിടയിലെ കണ്ണപുരം ചൈനാ ക്ലേ റോഡ് റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ചതിനെ തുടർന്നു വൈദ്യുതി ബന്ധം ഇല്ലാതായി. ഇരിണാവ് റെയിൽവേ ഗേറ്റിനു സമീപം കോയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റി, ലൈനിൽ വൈദ്യുതി ലഭിക്കാത്തതിനാൽ നിർത്തിയിട്ട നിലയിലാണ്. നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലായി. ഇന്ന് 11.30നായിരുന്നു സംഭവം. റെയിൽവേ വൈദ്യുതി ലൈനിൽ തട്ടി പവർ സപ്ലൈ നിലയ്ക്കുകയായിരുന്നു. വൈദ്യുതി തകരാർ ശരിയാക്കി ഉടൻ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് റെയിൽവേ അറിയിച്ചു. 

related stories