Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

vellayani-accident

വെള്ളായണി(തിരുവനന്തപുരം) ∙ വെള്ളായണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച്‌ രണ്ട്‌ മരണം. ബൈക്കിൽ യാത്രചെയ്‌തിരുന്ന ജയശീലൻ(25), ശരത്‌ചന്ദ്രൻ(22) എന്നിവരാണ്‌ മരിച്ചത്‌. ഇവർ രണ്ടു പേരും കന്യാകുമാരി കളിയിൽ സ്വദേശികളാണ്‌. 

ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചരയോടെ വെള്ളയാണി സിഗ്‌നൽ ജംക്‌ഷനിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ക്രിസ്‌മസ്‌ ദിനത്തിൽ കന്യാകുമാരിയിൽ നിന്നും പൊന്മുടി സന്ദർശിക്കാനാണ്‌ യുവാക്കൾ എത്തിയതെന്നാണ്‌ വിവരം. 

ജയശീലൻ കഴക്കൂട്ടം അൽസാജ്‌ കൺവെൻഷൻ സെന്ററിലെ ജീവനക്കാരനാണ്‌. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ശരത്‌ചന്ദ്രൻ അവധിക്കായി നാട്ടിലെത്തിയതാണ്‌.