Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരസംഘത്തെ ആർഎസ്എസ് നിയോഗിച്ചു: മന്ത്രി ജയരാജൻ

E.P. Jayarajan മന്ത്രി ഇ.പി.ജയരാജന്‍

കോഴിക്കോട് ∙ ശബരിമലയിലെ സമാധാനം തകർക്കാൻ ഭീകരസംഘത്തെ ആർഎസ്എസ് നിയോഗിച്ചിട്ടുണ്ടെന്നു മന്ത്രി ഇ.പി.ജയരാജൻ.

ശബരിമലയിലെ പ്രതിഷേധക്കാർ പെരുമാറുന്നതു താലിബാൻ ഭീകരവാദികളെപ്പോലെയാണ്. പൊലീസിന്റെയും സർക്കാരിന്റെയും നടപടികൾ ശരിയായ ദിശയിലാണു നീങ്ങുന്നത്.

പൊലീസ് ബുദ്ധിപരമായി ഇടപെടുന്നുണ്ട്. സർക്കാരും ശബരിമല നിരീക്ഷണ സമിതിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.