Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂരില്‍ ഹോട്ടലില്‍ തീപിടിത്തം; കെട്ടിടത്തില്‍നിന്നു ചാടിയ സ്ത്രീക്കു പരുക്ക്‌

fire

പത്തനംതിട്ട ∙ അടൂരിലെ തോംസൺ ഹോട്ടലിലും സമീപ സ്ഥാപനങ്ങളിലും തീ പിടിത്തം. ഒരു നില പൂർണമായും നശിച്ചു. ആളപായമില്ല. കെട്ടിടത്തിന്റെ മുകളിലെ നിലയിൽനിന്ന് ഒരു സ്ത്രീ ചാടി രക്ഷപെടാൻ ശ്രമിച്ചു. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ ഉണ്ടായിരുന്ന നൂറോളം പേരെ ഒഴിപ്പിച്ചു.

പുക പടർന്നതുകണ്ടു കെട്ടിടത്തിൽതന്നെയുള്ള ഫ്ലാറ്റിൽനിന്നാണു യുവതി താഴേക്കു ചാടിയത്. നട്ടെലിനു പരുക്കേറ്റ ഇവരെ ആശ‍ുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത മറ്റൊരു റസ്റ്റോറന്റിലേക്കു കൂടി തീ പടർന്നു. അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന തീ അണച്ചു.

related stories