Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുധങ്ങളുമായി ജനമധ്യത്തിൽ മാവോയിസ്റ്റുകളുടെ പ്രകടനം; ലഘുലേഖകൾ വിതരണം ചെയ്തു

Maoist പ്രതീകാത്മ ചിത്രം

കണ്ണൂർ∙ ആയുധങ്ങളുമായി ജനമധ്യത്തിൽ മാവോയിസ്റ്റുകളുടെ പ്രകടനം. തോക്കേന്തിയ ആറംഗ സംഘമാണ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽനിന്നെത്തിയ ഇവർ പ്രകടനത്തിനുശേഷം ഇവിടേക്കു തന്നെ മടങ്ങി.

‘നക്സൽ ബാരി സിന്ദാബാദ്’ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രകടനം. മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും വിതരണം ചെയ്തു.