Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ചു; ആളപായമില്ല

mumbai-fire കമല മിൽസ് കോംപൗണ്ടിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തം. ചിത്രം: എഎൻഐ, ട്വിറ്റർ

മുംബൈ∙ മധ്യ മുംബൈയിലെ കമല മിൽസിനു സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിനു തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് വാഹനങ്ങളാണ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഇതുവരെ ആളപായമോ ആർക്കും പരുക്കോ ഇല്ല. കഴിഞ്ഞ വർഷം ഇതേദിവസം കമല മിൽസിലെ കെട്ടിടത്തിലുള്ള രണ്ട് റസ്റ്റൊറന്റുകളിൽ തീപിടിത്തമുണ്ടായി 14 കൊല്ലപ്പെട്ടിരുന്നു.

ഡിസംബറിൽ മാത്രം നഗരത്തിൽ മൂന്ന് പ്രധാനപ്പെട്ട തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചെമ്പൂരിലെ ബഹുനില റെഡിഡൻഷ്യൽ കെട്ടിടത്തിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേരാണ് മരിച്ചത്. അന്നുതന്നെ രാവിലെ ഭെൻഡി ബാസറിലെ ഡോംഗ്രി ജയിൽ റോഡിലൊരിടത്തും തീപിടിത്തമുണ്ടായി. ഡിസംബർ 17ന് അന്ധേരിയിലെ ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തമുണ്ടായി 10 പേർ മരിച്ചിരുന്നു.

related stories