Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളെ തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണി; വ്യാപാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

mobile-phone പ്രതീകാത്മക ചിത്രം

കൊച്ചി∙ 30 ലക്ഷം രൂപ ആവശ്യപ്പെട്ട്, മക്കളെ തട്ടിക്കൊണ്ടു പോകുമെന്നു ഫോണിൽ ചിലർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തു. മാർക്കറ്റിലെ വസ്ത്രങ്ങളുടെ മൊത്ത വ്യാപാരിയുടെ പരാതിയിലാണു കേസെടുത്തത്.

ഇദ്ദേഹവും ഭാര്യയും 2 മക്കളും ഉംറ നിർവഹിക്കാൻ വേണ്ടി സൗദിയിലാണിപ്പോൾ. 2 ദിവസം മുൻപാണ് ഇന്റർനെറ്റ് വഴിയുള്ള ഫോൺ കോൾ ലഭിച്ചത്. നമുക്കു പരസ്പരം അറിയാമെന്നും മക്കൾ എവിടെയാണെന്നു മനസിലായിട്ടുണ്ടെന്നുമാണു വിളിച്ചയാൾ പറ‍ഞ്ഞതെന്നു ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇന്റർനെറ്റ് കോൾ ആയതിനാൽ ആരാണു വിളിച്ചതെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

അഞ്ചു മക്കളിൽ 3 പേരെ ബന്ധുക്കളുടെ സംരക്ഷണത്തിലാക്കിയാണ് ഉംറ നിർവഹിക്കാൻ പോയത്. ഇതിനിടെ, മക്കളിലൊരാളെ കഴിഞ്ഞദിവസം അൽപനേരം കാണാതായതു പരിഭ്രാന്തി പരത്തിയിരുന്നു. പൊലീസും ബന്ധുക്കളും നടത്തിയ 4 മണിക്കൂർ തിരച്ചിലിനൊടുവിൽ നഗരത്തിലെ ഒരു മാളിൽ നിന്നാണു പന്ത്രണ്ടുകാരനായ മകനെ കണ്ടെത്തിയത്.

related stories