Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാഡിൽ അറ്റകുറ്റപ്പണി; പുതുവർഷ ദിനത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം

train

കൊച്ചി ∙ കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണി മൂലം ജനുവരി ഒന്നിനു ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്തുനിന്നു പുറപ്പെടുക. കൊല്ലത്തു പിടിച്ചിടും.

ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ് 60 മിനിട്ടും തിരുവനന്തപുരം– നിസാമുദ്ദീൻ എക്സ്പ്രസ് 30 മിനിറ്റും പാലക്കാട്– തിരുനെൽവേലി പാലരുവി എക്സ്പ്രസ് 3 മണിക്കൂറും മുംബൈ സിഎസ്ടി– തിരുവനന്തപുരം എക്സ്പ്രസ് 25 മിനിട്ടും കൊല്ലം– കായംകുളം സെക്‌ഷനിൽ പിടിച്ചിടും. 

related stories