Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

kk-krishnan-kasargod-attack കെ.കെ.കൃഷ്ണൻ

കാസർകോട്∙ വള്ളിക്കടവിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ചു. കാരിയോട്ട്ചാൽ കെ.കെ. കൃഷ്ണൻ (45) ആണു മരിച്ചത്. ശനിയാഴ്ച രാത്രി 8 മണിയോടെ കടയിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങവെയായിരുന്നു അപകടം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. ഭാര്യ: സത്യഭാമ, മക്കൾ: സത്യജിത്ത്, സജ്ഞയ്, സംഗീത് കൃഷ്ണൻ.

related stories