Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് സ്വദേശി കഴുത്തിന് വെട്ടേറ്റു മരിച്ച നിലയിൽ

kozhikode-map

കോഴിക്കോട് ∙ കുന്നമംഗലത്തിനു സമീപം ചെത്തുകടവിൽ തമിഴ്നാട് മാർത്താണ്ഡം സ്വദേശി കനകരാജിനെ (50) വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെയാണ് ചെത്തുകടവിലെ ബസ് സ്റ്റോപ്പിനു സമീപം കഴുത്തിനു വെട്ടേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നമംഗലം പൊലീസ് അന്വേഷണം തുടങ്ങി. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന.

related stories